കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓടുന്ന കാറില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ ഇതുവരെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പ(ഡോളി-21)യെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡി.ജെ. പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

മോഡലും സുഹൃത്തുമായ ഡിംപിള്‍ ലാമ്പയാണ് ബാര്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്ക് തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ പത്തൊന്‍പതുകാരിയുടെ മൊഴി നല്‍കിയിരിക്കുന്നത്. പിന്നീട് ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇതേത്തുടര്‍ന്നാണ് കേസില്‍ ഡിംപിളിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാന്‍ സ്വദേശിയായ ഡിംപിള്‍ കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമാണെന്നാണ് പുറത്തുവരുന്നവിവരം. കൊച്ചിയിലെ ഫാഷന്‍ഷോകളിലും ഡിംപിള്‍ പങ്കെടുത്തിരുന്നു. ചില ഫാഷന്‍ഷോകളില്‍ ഡിംപിളിന്റെ ചിത്രം നല്‍കിയാണ് പരസ്യം ചെയ്തിരുന്നത്.യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്(26) നിധിന്‍(35) സുദീപ്(34) എന്നിവര്‍ക്ക് ഡിംപിളിനെ നേരത്തെ പരിചയമുണ്ടായിരുന്നു.

വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച്‌ പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസ് നല്‍കുന്നവിവരം. അതിനാല്‍തന്നെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നതായും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

അതിനിടെ, ഡി.ജെ.പാര്‍ട്ടി നടന്ന കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടലിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാര്‍ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹോട്ടലിന് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇതുസംബന്ധിച്ച്‌ നടപടി സ്വീകരിക്കാമോ എന്നത് സംബന്ധിച്ച്‌ പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ഫ്‌ളൈ ഹൈ ഹോട്ടല്‍ നേരത്തെ എക്‌സൈസ് നടപടികളും നേരിട്ടിരുന്നു.

കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും പോലീസ് സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇവരെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. കൊച്ചി കേന്ദ്രീകരിച്ച്‌ ഡിംപിള്‍ മറ്റുയുവതികളെയും ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. അറസ്റ്റിലായ നിധിന്‍ കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....