കൊച്ചി കപ്പല്‍ശാലയ്ക്ക് വീണ്ടും ഭീഷണി ; ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുമെന്ന് സന്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കപ്പല്‍ശാലയ്ക്കും ഐ.എന്‍.എസ് വിക്രാന്തിനുമെതിരെയുണ്ടായ ഇ-മെയില്‍ ഭീഷണിയില്‍ അന്വേഷണം തുടരുന്നതിനിടെ വീണ്ടും ഭീഷണി. കപ്പല്‍ശാലയില്‍ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി.

നേരത്തേ ഭീഷണി സന്ദേശം ലഭിച്ച കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് ഞായറാഴ്ച ഇ-മെയില്‍ സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ബോംബ് – ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ആഗസ്​റ്റ്​ 24നാണ് യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന ആദ്യ ഇ-മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ ഐ.ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്ബും കണ്ടെത്താനായില്ല. ഒരാഴ്ചയ്ക്കുശേഷമാണ് രണ്ടാമത്തെ ഭീഷണി.

കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരനടക്കം അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന്​ സംശയിക്കുന്ന രണ്ടുപേരില്‍നിന്നും അസി. കമീഷണര്‍ വൈ. നിസാമുദ്ദീന്റെ മേല്‍നോട്ടത്തില്‍ സൗത്ത് പോലീസ് മൊഴിയെടുത്തിരുന്നു.

കപ്പല്‍ശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാല്‍ ജീവനക്കാരെ മുഴുവന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. വന്‍തുക ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിനായി നല്‍കിയില്ലെങ്കില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു അജ്ഞാത ഭീഷണി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള...

അഖിൽ മാരാറുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20

0
കൊച്ചി : രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കണമെങ്കിൽ സാമ്പത്തിക പിന്തുണയോ ഔദ്യോഗിക...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിക്കായി...