വിവരാവകാശ പ്രവര്‍ത്തകന് നേരെ റിട്ടയേര്‍ഡ് എസ്ഐയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കരുനാഗപ്പള്ളിയില്‍ റിട്ടയേര്‍ഡ് എസ്.ഐയുടെ നേതൃത്വത്തില്‍ വീട് കയറി ആക്രമണം. ആക്രമണത്തില്‍ വീട്ടുടമ ശ്രീകുമാര്‍,അമ്മ അമ്മിണിയമ്മ എന്നിവര്‍ക്ക് പരിക്കേറ്റു. റിട്ടയേര്‍ഡ് എസ്.ഐ റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി കല്ലേരിഭാഗം സ്വദേശി ശ്രീകുമാറിന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ്.ഐ റഷീദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയത്. ഇരുമ്ബ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ ശ്രീകുമാറിനും, അമ്മയ്ക്കും പരിക്കേറ്റു.

ചവറ സ്വദേശിയായ റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ വിവരാവകാശ രേഖകള്‍ ശേഖരിച്ചതും പരാതി നല്‍കിയതുമാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറയുന്നു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...