ബംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ കാത്തിരിപ്പിൽ കൊച്ചി ; നടപടികൾ തുടങ്ങിയെന്ന് അധികൃതർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിനായി കൊച്ചി കാത്തിരിക്കുന്നു. കൊച്ചി – ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു. വെറുതേ കിടന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന പുത്തന്‍ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാര്‍ജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷന്‍ ചെയ്യുമെന്നാണ് സൂചന. ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ് വന്ദേഭാരതുകള്‍ക്ക് ഇപ്പോള്‍ യാര്‍ഡുകള്‍. ദിവസവും ആധുനിക ട്രെയിനുകള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഇവിടെയാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാര്‍ഷലിംഗ് യാര്‍ഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സര്‍വീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഡീസല്‍ ട്രെയിനുകളുടെ സര്‍വീസ് നടത്തുന്ന ഇവിടുത്തെ ഒരു പിറ്റ് ലൈന്‍ വന്ദേഭാരതിന് മാറ്റി. ഇതിലേക്ക് വൈദ്യുതി കണക്ഷന്‍ വലിച്ചു. ഡീസല്‍ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാല്‍ ഈ പിറ്റില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളുടെ സര്‍വ്വീസാണ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...