കൊച്ചിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. പരീക്ഷയെഴുതാനെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിക്കുകയായിരുന്നു. പറവൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്. കടിയേറ്റ് ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചതിന് ശേഷം വിദ്യാർത്ഥിനി പരീക്ഷയെഴുതി. ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ വാക്സിനെടുത്തു. ദേശീയ പണിമുടക്ക് ദിവസമായിരുന്ന മാർച്ച് 28 ന് പെരുമ്പടന്ന ഗവ.എൽപി സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപികയെ പെട്രോൾ പമ്പിൽ വെച്ച് തെരുവ് നായ ആക്രമിച്ചിരുന്നു. സ്കൂട്ടറിലിരിക്കുന്ന അധ്യാപികയുടെ കാലിൽ തെരുവ് നായ കടിച്ചുവലിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...