രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 രൂപ ഉയർന്ന് 4800 രൂപയാണ് ഇന്ന് വില. ഒരുപവൻ സ്വർണത്തിന് 160 രൂപയുടെ വർധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 38240 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 15 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം 3950 രൂപയായിരുന്നു 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഇന്ന് 15 രൂപ വർധിച്ച് 3965 രൂപയാണ് സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. ഏപ്രിൽ അഞ്ചിനും ആറിനും സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. ഏപ്രിൽ നാലിന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി 38480 രൂപയായിരുന്നു അന്ന്ഒരു പവൻ സ്വർണത്തിന്റെ വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...