മദ്യപിച്ച്‌ റോഡരികില്‍ ബോധംകെട്ട് വീണുകിടന്നയാള്‍ കാര്‍ കയറി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യപിച്ച്‌ റോഡരികില്‍ ബോധംകെട്ട് വീണുകിടന്നയാള്‍ കാര്‍ കയറി മരിച്ചു. പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിലാണ് സംഭവം. കരിമണ്‍കോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയില്‍ താമസിക്കുന്ന സുന്ദരന്‍ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്. ബീവറേജസില്‍ നിന്ന് മദ്യം വാങ്ങാനെത്തിയവര്‍ കാര്‍ പിറകിലേക്ക് എടുത്തപ്പോള്‍ നിലത്തുകിടന്ന സുന്ദരന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. പിറകില്‍ ആള്‍ കിടപ്പുണ്ടെന്ന് ആളുകള്‍ വിളിച്ച്‌ പറഞ്ഞെങ്കിലും കേട്ടില്ലെന്നാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ പോലീസിനെ അറിയിച്ചത്.

ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുന്ദരന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് കാരണമായ വാഹനം കസ്റ്റഡിയിെലുടുത്തു. അപകട സമയത്ത് വാഹനമോടിച്ചിരുന്നയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...