ഭാര്യയെ ആക്രമിക്കുകയും മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുഴല്‍മന്ദം : മദ്യപിച്ച്‌ വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴല്‍മന്ദം ഇന്‍സ്പെക്ടര്‍ ആര്‍.രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച്‌ വീട്ടില്‍ വന്ന ഷിനോയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മുഖത്ത് ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ ഇയാളെ സ്റ്റേഷനില്‍ വിളിച്ച്‌ താക്കിത് ചെയ്തിരുന്നു.

വൈകീട്ട് വീണ്ടും മദ്യപിച്ച്‌ വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന 88 വയസ്സുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പരിക്കേറ്റ മുത്തശ്ശി കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ സി.കെ സുരേഷ്, എ.എസ്.ഐ രജിത, സി.പി.ഒ പ്രവീണ്‍, ബ്ലസന്‍, ബവീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...