സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും ; ഇടത് തിരിഞ്ഞ് കെ.വി തോമസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് കെ.വി തോമസിനെ പുറത്താക്കും. ഇടതുപക്ഷവുമായി മതേതര വിശ്വാസികള്‍ യോജിക്കണമെന്ന നിലപാടാണ് കെ.വി തോമസിനുള്ളത്. അതുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കാരണമായി കെ.വി തോമസ് പറയുന്നത്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായാണ് കെ.വി തോമസ് അറിയപ്പെട്ടിരുന്നത്. കെപിസിസിയുടെ തീരുമാനം അംഗീകരിക്കണമെന്നും സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് തോമസിനോട് കോണ്‍ഗ്രസ് ഹൈക്കമാണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും തോമസ് തള്ളുകയാണ്.

സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലെ സംഘര്‍ഷത്തിലെ പ്രശ്‌നമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ടാണ് താന്‍ പങ്കെടുക്കുന്നതെന്നും കെ.വി തോമസ് പറഞ്ഞു. നെഹ്‌റുവിന്റെ വാക്കുകള്‍ അടക്കം വിശദീകരിച്ചാണ് തന്റെ തീരുമാനം തോമസ് അറിയിക്കുന്നത്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്ന നിലപാടിലാണ് കെ.വി തോമസ്. പാര്‍ട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ.വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

രാവിലെ കെ.വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് തന്നോട് പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്തുന്നത് കെ.വി തോമസിന്റെ തന്ത്രം ആയിരിക്കാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന്റെ വാക്കുകളെ തള്ളിയാണ് തോമസ് കണ്ണൂരിലേക്ക് പോകുന്നത്. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് കെ.വി തോമസിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തില്‍ കെ.വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ.സുധാകരനും വി.ഡി സതീശനും ഉള്‍പ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകല്‍ച്ചയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴഞ്ഞതോടെ തോമസിന്റെ മുന്നോട്ടുള്ള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലേക്ക് കെ.വി തോമസ് പോകുന്നത്.

കോണ്‍ഗ്രസുകാരുടെ ചോര വീണ മണ്ണില്‍ കാല്‍ ചവിട്ടി സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിരുന്നു. അത്ര വിശാലമായ മനസേ കോണ്‍ഗ്രസിനുള്ളൂ. കോണ്‍ഗ്രസിന് വിരുദ്ധമായി കെ.വി തോമസ് നിലപാട് എടുക്കില്ലെന്നും വി.ഡി സതീശന്‍ കൂടിച്ചേര്‍ത്തിരുന്നു. ഈ പ്രതീക്ഷയും തോമസ് തള്ളി കളഞ്ഞു. അതുകൊണ്ട് തന്നെ തോമസ് ഇനി കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് തോമസ് പറയുന്നത്.

നേരത്തെ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി പറഞ്ഞിരുന്നു. സിപിഎമ്മുമായി സഹകരിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനില്‍കുമാറിന്റെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്റുവിയന്‍ ആശയം സൂക്ഷിക്കുന്നയാളാണ് കെ.വി തോമസ്. സെമിനാറില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കും. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോയെന്നും എം.എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. സെമിനാറിലേക്ക് വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍എസ്‌എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞിരുന്നു.

കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജന്‍ പറഞ്ഞു. തന്നെ വെടിവയ്ക്കാന്‍ ആളെ വിട്ട ഗുണ്ടയാണ് കെ.സുധാകരനെന്ന് കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ നയിക്കുന്നത് ഇതുപോലെയുള്ള നേതാക്കളാണ്. കെ.വി തോമസിനെ പുറത്താക്കിയാല്‍ എന്തുസംഭവിക്കുമെന്ന് കാണാമെന്നും ജയരാജന്‍ പറഞ്ഞു. ഇതിന് ശേഷമാണ് തോമസ് നിലപാട് അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...