സൂപ്പർ ഹിറ്റാ‌യി വാട്ടർ മെട്രോ ; ആറ് ദിവസം പിന്നിട്ടപ്പോള്‍ യാത്ര ചെയ്തത് 40,000ലധികം യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സൂപ്പര്‍ ഹിറ്റായി വാട്ടര്‍ മെട്രോ. സര്‍വീസ് തുടങ്ങി ആറ് ദിവസം പിന്നിട്ടപ്പോള്‍ യാത്ര ചെയ്തത് 40,000ലധികം യാത്രക്കാരാണ്. അവധിക്കാലമായതിനാല്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുംബസമേതമാണ് മിക്കവരും വാട്ടര്‍ മെട്രോ ആസ്വദിക്കാനെത്തുന്നത്. ബുധനാഴ്ച സര്‍വീസ് തുടങ്ങിയത് മുതല്‍ ഹൈക്കോടതി ജംഗ്ഷന്‍ വൈപ്പിന്‍ റൂട്ടിലും കാക്കനാട് വൈറ്റില റൂട്ടിലും സഞ്ചാരികളേറെയാണ്. നിലവില്‍ 9 ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബോട്ടുകളെത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ദിവസം യാത്ര ചെയ്തത് 6559 പേരാണ്. വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം 7117 ആയിരുന്നു. വെള്ളിയാഴ്ച 7922 പേര്‍ യാത്ര ചെയ്തപ്പോള്‍ ശനിയാഴ്ച ഇത് 8415 യാത്രക്കാരായിരുന്നു. പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു. തിരക്ക് കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മികച്ച ടിക്കറ്റ് വരുമാനവും ഇതിലൂടെ ലഭിച്ചെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...