കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പിക്കുന്നു ; ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത് വലിയ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം​കൊ​ണ്ടു​വ​ന്ന കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. മു​ള​വു​കാ​ട് നോ​ർ​ത്ത്, സൗ​ത്ത് ചി​റ്റൂ​ർ, ഏ​ലൂ​ർ, ചേ​രാ​നെ​ല്ലൂ​ർ എ​ന്നീ നാ​ല് ടെ​ർ​ന​മി​ന​ലു​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്ച ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 5.30ന് ​ഏ​ലൂ​ർ വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലി​ലാ​ണ് ച​ട​ങ്ങു​ക​ൾ. നാ​ല് ടെ​ർ​മി​ന​ലു​ക​ൾ​കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ര​ണ്ട് പു​തി​യ റൂ​ട്ടി​ലാ​ണ് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ബോ​ൾ​ഗാ​ട്ടി, മു​ള​വു​കാ​ട് നോ​ർ​ത്ത് ടെ​ർ​മി​ന​ലു​ക​ൾ വ​ഴി സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് ഒ​രു റൂ​ട്ട്.

സൗ​ത്ത് ചി​റ്റൂ​ർ ടെ​ർ​മി​ന​ലി​ൽ​നി​ന്ന് ഏ​ലൂ​ർ ടെ​ർ​മി​ന​ൽ വ​ഴി ചേ​രാ​നെ​ല്ലൂ​ർ ടെ​ർ​മി​ന​ൽ വ​രെ​യാ​ണ് മ​റ്റൊ​രു റൂ​ട്ട്. ഇ​തോ​ടെ ഒ​മ്പ​ത് ടെ​ർ​മി​ന​ലു​ക​ളി​ലാ​യി അ​ഞ്ച് റൂ​ട്ടി​ലേ​ക്ക് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ വ​ള​രു​ക​യാ​ണ്. സ​ർ​വി​സ് തുടങ്ങി പ​ത്തു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്ന് റൂ​ട്ടു​ക​ളി​ൽ 17.5 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെയ്തിരിക്കുന്നത്. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ച​രി​ത്ര നേ​ട്ടാ​മാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഫോ​ർ​ട്ട്കൊ​ച്ചി ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ അ​ധി​കം വൈ​കാ​തെ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...