റബർ വില വർദ്ധനവ് തുടരുന്നു ; കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ റബർ ബോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്താരാഷ്ട്ര വിപണയിൽ റബർ വിലയിലുണ്ടായ വർദ്ധനവ് തുടരുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില. ആർഎസ്എസ് ഒന്നിന് 220 രൂപയും രേഖപ്പെടുത്തി. എന്നാൽ ആഭ്യന്തര വിപണിയിൽ ഇതിന്റെ പ്രതിഫലം ഇനിയും ഉണ്ടായില്ല. ആർഎസ്എസ് നാലിന് 174 രൂപയാണ് ആഭ്യന്തര വിപണയിലെ വില. കർഷകർക്ക് വില ലഭിക്കാൻ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർബോർഡ് ആരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ റബർ ഉല്പാദനത്തിലുണ്ടായ കുറവാണ് വില വർദ്ധനവിന് കാരണമായത്. ബാങ്കോക്ക് വിപണയിൽ ഇന്നും വില വർദ്ധിച്ചു.

കേരളത്തിൽ എറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ആർ എസ് എസ് 4ന് 217 രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില. ആർഎസ്എസ് ഒന്നിന് 220 രൂപയിലുമെത്തി. ഒരാഴ്ചയായി വില വർദ്ധനവ് തുടരുകയാണ്. എന്നാൽ ഇതിന്റെ പ്രതിഫലനം ഇന്ത്യയിലെ കർഷകർക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർ ബോർഡ് ആരംഭിച്ചിട്ടുണ്ട്. 15 തിയതി കയറ്റുമതി നടത്തുന്നവരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തര കർഷകർക്ക് വില വർദ്ധനവ് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...