കോട സൂക്ഷിച്ചതിന് മുന്‍ സൈനികനെ പ്രതിയാക്കി കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 50 ലിറ്റര്‍ കോട സൂക്ഷിച്ചതിന് മല്ലപ്പളളി താലൂക്കില്‍ മുന്‍ സൈനികനായ അനില്‍ കുമാറിനെതിരെ(49) അബ്കാരി നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. വീട്ടില്‍ ചാരായം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ടിന്റെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം ഷിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത് ജോസഫ്, പി.എം. അനൂപ്, ഡ്രൈവര്‍ മധുസൂധനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി താലൂക്കില്‍ എക്സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ട് അറിയിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് – 0469 2682540, മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് 0469-2683222, മല്ലപ്പളളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 9400069470, മല്ലപ്പള്ളി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍- 9400069480 തുടങ്ങിയ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...