കൊടകര കവര്‍ച്ച ; അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം മുഖ്യ പ്രതിയുടെ അമ്മ പോലീസിനെ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യപ്രതിയായ മാര്‍ട്ടിന്‍ കവര്‍ച്ചാപണം ഉപയോഗിച്ച്‌ വാങ്ങിയ സ്വര്‍ണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന 13.7 പവന്‍ സ്വര്‍ണമാണ് പ്രതിയുടെ അമ്മ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.

പ്രതികളില്‍ ഒരാള്‍ക്ക് 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ പ്രതിഫലം ലഭിച്ചുവെന്ന് പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൂടാതെ പ്രതികള്‍ കാറും സ്വര്‍ണവും ഉള്‍പ്പെടെയുള്ള ആഢംബര ജീവിതം നയിച്ചതിന്റെയും തെളിവുകള്‍ പോലിസിന് ലഭിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വര്‍ണം ഹാജരാക്കിയത്.

കേസുമായി ബന്ധപ്പെട്ട് ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ എത്താന്‍ ഗിരീഷിന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...