ഡല്‍ഹിയില്‍ ജൂണ്‍ ഒന്നുമുതല്‍ ‘അണ്‍ലോക്ക് ‘ പ്രക്രിയ ആരംഭിക്കും : അരവിന്ദ് കെജരിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജൂണ്‍ ഒന്നു മുതല്‍ ‘അണ്‍ലോക്ക്’ പ്രക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തുടക്കത്തില്‍ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ദിവസ വേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 117 പേരാണ് മരിച്ചത്.

ഏപ്രിലില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിതീവ്രമായതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വിവിധഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ മെയ് 31ന് അവസാനിക്കാനിരിക്കെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....