കൊടകര കേസ് ; റെയ്ഡ് വിവരങ്ങള്‍ പോലീസ് ചോര്‍ത്തിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കൊടകര കള്ളപ്പണക്കേസില്‍ റെയ്ഡ് വിവരങ്ങള്‍ പോലീസ് ചോര്‍ത്തിയതായി സംശയം. കണ്ണൂരിലും കോഴിക്കോട്ടും റെയ്ഡ് നടത്തുന്ന വിവരം രണ്ട് പോലീസുകാര്‍ ചോര്‍ത്തിയാണ് വിവരം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒളിപ്പിച്ച പണം മാറ്റിയെന്നും സൂചന.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലും പോലീസ് സഹായം പ്രതികള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. അന്വേഷണ സംഘത്തിലെ രണ്ട് പോലീസുകാര്‍ക്ക് എതിരെ നടപടിയുണ്ടായേക്കും. മിന്നല്‍ പരിശോധന നടത്തിയിട്ടും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം കുഴല്‍പ്പണ കവര്‍ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ കേരളാ പോലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പോലീസിന് വിനയാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....