കൊടകര കുഴൽപ്പണ കേസ് ; ഇന്‍കം ടാക്സിനെതിരെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പോലീസ് വൃത്തങ്ങൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പോലീസ് കേന്ദ്രങ്ങൾ പറയുന്നത്. സിപിഎം – ബിജെപി ഒത്തുകളിയെത്തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി മാധ്യമങ്ങൾ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലിനോട് ആരാഞ്ഞ‌ത്.

കേട്ടുകേൾവിയേ ഉള്ളെന്നും പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമായിരുന്നു ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതി ദാസ് വ്യക്തമാക്കിയത്. എന്നാൽ, ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംസ്ഥാന പോലീസ് വൃത്തങ്ങൾ പറയുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കൊളളയടിച്ചതും അതിൽ ഒരു കോടി അൻപത്തിയാറ് ലക്ഷം രൂപ പോലീസ് പിന്നീട് കണ്ടെത്തിയതും ഇൻകം ടാക്സിനേയും എൻഫോഴ്സ്മെന്‍റിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു. സംഭവം നടന്നതിനുപിന്നാലെയും അതിനുശേഷവും മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നൽകിയത്. 2021 ഓഗസ്റ്റ് 8ന് നൽകിയ അവസാന റിപ്പോ‍ർട്ടിൽ കുഴൽപ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു.

41 കോടി രൂപയാണ് കുഴൽപ്പണമായി കർണാടകത്തിൽ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് ശ്രോതസുകൾ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതിൽ ഒരു സോഴ്സിൽ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയതും കേസിന്‍റെ ഭാഗമായി രേഖാമൂലം ഇൻകം ടാക്സ് തൃശൂർ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനിൽക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഇൻകം ടാക്സിന് പുറമേ ഇഡിക്ക് ജൂൺ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോർട്ട് നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...