Monday, June 24, 2024 9:55 am

കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന ശേഷം പ്രതികള്‍ ആദ്യം ഫോണില്‍ വിളിച്ചത് ബിജെപി സംസ്ഥാന നേതാവിനെ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന ശേഷം പ്രതികള്‍ ആദ്യം ഫോണില്‍ വിളിച്ചത് തൃശൂര്‍ ജില്ലയിലെ ബിജെപി സംസ്ഥാന നേതാവിനെ. സംഘത്തിന് തൃശൂരില്‍ താമസിക്കാന്‍ മുറിയെടുത്ത് നല്‍കിയ നേതാക്കളിലൊരാളും മേഖലാ നേതാവും നിമിഷങ്ങള്‍ക്കകം ഇവിടെ എത്തിയതായും പോലീസിന് വിവരമുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിലാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. മുഖ്യപ്രതി കോഴിക്കോട് സ്വദേശി അലി, ക്വട്ടേഷന്‍ എടുത്ത കണ്ണൂര്‍ സ്വദേശി എന്നിവര്‍കൂടി പിടിയിലായാല്‍ പാര്‍ടി നേതാക്കളുമായുള്ള ബന്ധം വ്യക്തമാവും.

രണ്ട് കാറിലായാണ് സംഘം പുറപ്പെട്ടത്. വഴിയില്‍ പോലീസ് പരിശോധന ഉണ്ടോ എന്നറിയാന്‍ പൈലറ്റ് വാഹനം മുന്നിലും പണമടങ്ങിയ കാര്‍ പിന്നിലുമായാണ് സഞ്ചരിച്ചത്. അപകടവും കാര്‍ തട്ടിയെടുത്ത വിവരവും ഡ്രൈവറാണ് പരാതിക്കാരനായ ധര്‍മരാജിനെ അറിയിച്ചത്. ബിജെപി സംസ്ഥാന നേതാവിനേയും ഒന്നിലധികം തവണ വിളിച്ചിട്ടുണ്ട്. നാല് ദിവസമായിട്ട് ഇദ്ദേഹത്തെ വിളിച്ചിട്ട് കിട്ടുന്നുമില്ല. ജില്ലാ നേതാവുള്‍പ്പെടെ രണ്ടുപേര്‍ കണ്ണൂരിലെത്തി മുഖ്യപ്രതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പോലീസ് ശേഖരിച്ചു.

കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ പരാതിക്കാരനായ കോഴിക്കോട് സ്വദേശി ധര്‍മരാജനെ പോലീസ് ചോദ്യം ചെയ്തു. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു പരാതി. കാറില്‍ പണവുമായി പോകുന്ന വിവരം കവര്‍ച്ചാസംഘത്തിന് ചോര്‍ത്തി നല്‍കിയതില്‍ ഇയാളുടെ കാര്‍ ഡ്രൈവര്‍ ഷംജീറിന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

വാഹനാപകട നാടകം സൃഷ്ടിച്ച്‌ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ സംഭവത്തെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപിയുടെ പാലക്കാട്, തൃശൂര്‍ ജില്ലാകമ്മിറ്റികളാണ് നിയമനടപടിയെടുക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണി.

പണം തട്ടിയ സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്നും ഒന്നും പറയാനില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാനത്തെവിടെയും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപപോലും പണമായി നല്‍കിയിട്ടില്ല. ഡിജിറ്റലായായിരുന്നു ഫണ്ട് കൈമാറ്റം. നേരിട്ട് കറന്‍സി കൊണ്ടുപോയി തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറുന്ന രീതി ബിജെപിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായ കൊടകരയിലെ കുഴല്‍പ്പണക്കടത്തുകേസില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. അറസ്റ്റിലായ മറ്റൊരുപ്രതി ബാബുവിന്റെ വീട്ടില്‍നിന്നാണ് തുക പിടിച്ചെടുത്തത്. പണം കോടതിയില്‍ ഏല്‍പ്പിക്കും. കണ്ടെടുത്തത് നഷ്ടപ്പെട്ട പണമാണോയെന്ന് പരിശാേധിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

6.65 ലക്ഷം ടിൻ അരവണ നീക്കാൻ ദേവസ്വം ബോർഡ് മൂന്നാമതും ക്ഷണിച്ച ടെൻഡർ ഇന്ന്...

0
പത്തനംതിട്ട : ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപന...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണം ; വടകരയുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന –...

0
ഡൽഹി : പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്...

ഇടിച്ച വാഹനം നിർത്താതെ പോയി ; കായംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

0
കായംകുളം: കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം...

കോന്നിയിലെ എലിഫന്റ് മ്യൂസിയത്തിലേക്ക് സഞ്ചാരി​കളുടെ തി​രക്ക്‌

0
കോന്നി : സംസ്ഥാന വനംവന്യജീവി വകുപ്പ് 2021 ഫെബ്രുവരിയിൽ പുതുക്കി പണിത...