Thursday, April 3, 2025 12:42 am

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കെ.ബി ​ഗണേഷ് കുമാറിനെ ജയിലില്‍ അടക്കും : കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ കെ.ബി ​ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ പോലീസിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോക്കാട് ജം​ഗ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പോലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. കാസര്‍കോട്, പത്തനാപുരം പോലീസ് സംഘങ്ങള്‍ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടന്‍ ദിലീപിന് മുന്‍പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും.

നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പോലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പോലീസിന് പണി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇരട്ട നീതിയാണ് പോലീസ് കാട്ടിയത്. ആക്രമിച്ച ഗുണ്ടകളെ പിടി കൂടാതെ മര്‍ദനമേറ്റവരെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചു. എംഎല്‍എയുടെ മാടമ്പിത്തരം ജനങ്ങളുടെ ഇടയില്‍ വിലപ്പോകില്ലെന്നും പല മാടമ്പിമാരുടെയും ഇന്നത്തെ അവസ്ഥ മനസ്സിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂരില്‍ 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്

0
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്...

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം : ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

0
പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി...

ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിംഗില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

0
ഐ. എച്ച്.ആര്‍ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...

വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ...

0
പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച...