Saturday, May 4, 2024 2:41 pm

കര്‍ഷക പ്രക്ഷോഭം 53ാം ദിവസത്തിലേക്ക് ; എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ലെന്ന് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി  : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക്. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടെയുള്ളവരോട് ഇന്ന് എന്‍ഐഎ ഹെഡ് ക്വട്ടേഴ്‌സില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സിര്‍സ വ്യക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്ത്‌വന്ത് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിഖ് ഫോര്‍ ജസ്റ്റിസിനെതിരെ ഖാലിസ്ഥാന്‍ ബന്ധം ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന എന്‍ഐഎ, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസിന് വിദേശത്തുനിന്ന് പണം വന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കര്‍ഷക നേതാക്കളുടെ പ്രതികരണം. അതെ സമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയെ സംബന്ധിച്ചുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഇന്ന് സിംഘുവില്‍ യോഗം ചേരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നടി റോഷ്‌നയുടെ പരാതി : ബസ് ഓടിച്ചത് യദുവെന്ന ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്

0
തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന...

കേരളത്തിന് ആശ്വാസം നല്‍കി കൊണ്ട് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

0
തിരുവനന്തപുരം : കേരളത്തിന് ആശ്വാസം നല്‍കി കൊണ്ട് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു....

സംസ്ഥാനത്തെ പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമുള്ള ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമുള്ള ഡേ ഓഫ്...

അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തില്‍ കഥകളി ആരംഭിച്ചു

0
കോഴഞ്ചേരി : മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു്‌ അയിരൂര്‍ രാമേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍...