മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി ; കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ നിർണ്ണായകം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൊടിക്കുന്നിൽ സുരേഷ് എംപി കൂടിക്കാഴ്ച നടത്തി. ഖർഗെയുടെ വസതിയിലെത്തിയായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ഇതൊരു സൗഹൃദപരമായിട്ടുള്ള കൂടിക്കാഴ്ച മാത്രമാണെന്നാണ് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചോ ഖർഗെയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷനെ നേരിൽ കണ്ടു എന്നത് മാത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മല്ലികാർജുൻ ഖർഗെ ബാംഗ്ലൂരിലേക്ക് പോകാൻ ഇറങ്ങുന്ന സമയത്തായിരുന്നു കൊടിക്കുന്നിൽ സുരേഷ് അദ്ദേഹത്തെ കാണാൻ എത്തിയത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ആരാകണം എന്നതടക്കമുള്ള ചർച്ചകൾ ആദ്യഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...