ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു : കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദ്രൗപദി മുമുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഞാന്‍ വോട്ട് ചെയ്തത്. ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്നത് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎയില്‍ നിന്നില്ല. എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും 17 എംപിമാരും സംസ്ഥാനങ്ങളില്‍ നിന്നുള്ള 126 എംഎല്‍എമാരും പാര്‍ട്ടി ലൈനുകള്‍ ലംഘിച്ച്‌ മുര്‍മുവിന് വോട്ട് ചെയ്തതായാണ് ബിജെപിയുടെ അവകാശവാദം. ഗുജറാത്തില്‍ 10, അസമില്‍ 22, ഉത്തര്‍പ്രദേശില്‍ 12, ഗോവയില്‍ 4 എംഎല്‍എമാര്‍ മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...