ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന്റെ കൊടിമരം നിർമ്മിക്കാൻ തേക്ക്മരം കോന്നിയിൽ നിന്ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം നിർമ്മിക്കുന്നതിനുള്ള തേക്ക് മരം കോന്നി വനത്തിലേത്. കുമ്മണൂരിലെ വനം വകുപ്പിന്റെ തേക്കുതോട്ടത്തിൽ നിന്നും കണ്ടെത്തിയ ലക്ഷണമൊത്ത തേക്കാണ് കൊടിമരം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപാട്, മേൽശാന്തി അനീഷ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷ പൂജ നടത്തി മരം മുറിച്ചതിന് ശേഷം നിലം തൊടാതെ രണ്ട് ക്രയിൻ ഉപയോഗിച്ച് തടി ഉയർത്തി പ്രത്യേക വാഹനത്തിൽ കയറ്റിയാണ് കൊണ്ടുപോയത്.

തുടർന്ന് തന്ത്രി ചേർത്തല തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ആചാരവിധി പ്രകാരം തേക്ക് മരം സ്വീകരിക്കും. തുടർന്ന് സ്വീകരണത്തിന് ശേഷം 11 മണിക്ക് അഞ്ചുമന ദേവീ ക്ഷേത്രത്തിൽ എത്തിക്കും. മുൻപ് ശബരിമല ക്ഷേത്രത്തിലെത് അടക്കം നിരവധി ക്ഷേത്രങ്ങളിലേക്ക് കൊടിമരം നിർമ്മിക്കുവാൻ കോന്നി വനത്തിൽ നിന്നും തേക്ക് മരങ്ങൾ കൊണ്ടുപോയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...