നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രത്തിൽ കൊടിമരപ്രതിഷ്ഠ നാളെ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രത്തിൽ കൊടിമരപ്രതിഷ്ഠ വെള്ളിയാഴ്ച രാവിലെ 8.50-നും 10.45-നുമിടയിൽ നടക്കും. വൈകിട്ട് ഉത്സവത്തിനും തുടക്കമാകും. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചതായി ജനറൽകൺവീനർ സി.കെ.ജയപ്രകാശ്, ധ്വജപ്രതിഷ്ഠ കൺവീനർ സജി കെ.നായർ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കൊടിമര പ്രതിഷ്ഠയ്ക്കുശേഷം ചേരുന്ന പൊതുസമ്മേളനം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എസ്.അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിമര ശിൽപ്പി പത്തിയൂർ വിനോദ് ബാബു ആചാരിയെ ആദരിക്കും. 12.30 കൊടിമരപ്രതിഷ്ഠ സദ്യ, ഒന്നിന് കടമ്മനിട്ട അനു വി.സുദേവിന്റെ സംഗീതസദസ്സ്. രാത്രി 7.17-നും 8.18-നുമിടയിൽ കൊടിയേറി തീയാട്ട് ഉത്സവം ആരംഭിക്കും.

തന്ത്രി ദേവൻ സനൽ നമ്പൂതിരി, മേൽശാന്തി അനിൽകുമാർ പോറ്റി എന്നിവർ കാർമികത്വംവഹിക്കും. രണ്ടാംദിവസം രാത്രി 7.30-ന് ഭക്തിഗാനമേള. ഏഴിന് രാവിലെ ഒൻപതിന് തേവലശേരി പൊങ്കാലയ്ക്ക് ചലച്ചിത്രനടി കുമാരി ദേവനന്ദ ഭദ്രദീപം തെളിക്കും. എട്ടിന് 7.30-ന് നൃത്തനൃത്യങ്ങൾ, അഞ്ചാംദിവസമായ ഒൻപതിന് വൈകിട്ട് 4.30-ന് കണ്ണൂർ പറശ്ശനിക്കടവ് മുത്തപ്പൻ വെള്ളാട്ടം തെയ്യം, 10-ന് വൈകിട്ട് ഏഴിന് ചെട്ടികുളങ്ങര കുത്തിയോട്ടച്ചുവട്, 11-ന് 7.30-ന് മതപ്രഭാഷണം, 10.30-ന്‌ പള്ളിവേട്ട, 11.30-ന്‌ പടയണി. സമാപന ദിവസമായ 12-ന്‌ രാവിലെ ഒൻപതിന് ആറാട്ടുബലി, 10-ന് കാവിൽ നൂറും പാലും, ഉച്ചയ്ക്ക് ഒന്നിന് സംഗീതസദസ്സ്, വൈകിട്ട് 4.30-ന്‌ ആറാട്ട് എഴുന്നള്ളിപ്പ്. മുളവൂർ കടവിൽ ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ്, 7.30-ന്‌ ബന്ധുക്കര സ്വീകരണം, കലാവേദിയിൽ ഒൻപതിന് വീരനാട്യം, 11-ന് തീയാട്ട്, 12-ന് ഓർഗൻകച്ചേരി. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി എ.കെ.മോഹൻകുമാർ, വൈസ് പ്രസിഡന്റ് ആർ.സജികുമാർ എന്നിവർ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...