കോഴിക്കോട് : കൊടിയത്തൂരില്‍ എല്‍.ഡി.എഫ് – വെല്‍ഫയര്‍ പാര്‍ട്ടി സംഘര്‍ഷം. രണ്ട് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷാമില്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളിന് സമീപമാണ് സംഭവം.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പോളിങ് സ്റ്റേഷന് സമീപം ആരും കൂട്ടംകൂടരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ തര്‍ക്കങ്ങളാണ് നിലവിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെ പോളിങ് ഏകദേശം എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.