കൊവിഡ് 19 : വെെറസ് പടരുന്ന സാഹചര്യത്തിലും ഇന്ധവിലയ്‌ക്കെതിരെ പ്രതിക്ഷേധിക്കാന്‍ ആഹ്വാനം ചെയ്ത് കോടിയരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണത്തനിടെ കൊടിയേരിയുടെ പുട്ട് കച്ചവടം.  കൊറോണ പടരുന്ന സാഹചര്യത്തിലും ഇന്ധവിലയ്‌ക്കെതിരെ പ്രതിക്ഷേധിക്കാന്‍ ആഹ്വാനം. പെട്രോള്‍, ഡീസല്‍ വിലവർദ്ധലക്കെതിരെ  അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന്  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എക്സൈസ് നികുതിയെന്നപേരില്‍ ഒറ്റയടിക്ക് 3 രൂപ വീതമാണ് പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ കൂട്ടിയിരിക്കുന്നത്. ലോക വിപണിയില്‍ ക്രൂഡ് ഓയിലിന് കഴിഞ്ഞ 20 വർഷത്തിനിടെ  ഏറ്റവും കുറഞ്ഞ നിരക്ക് ആയിരിക്കെയാണ് ഇന്ധനവില കുത്തനെ കൂട്ടിയിരിക്കുന്നത്.

പെട്രോളിയം കമ്പനികള്‍ക്ക്  വില നിയന്ത്രണാധികാരം നല്കിയതിനെത്തുടർന്ന് ഓരോ ആഴ്ചയിലും വിലവർദ്ധിപ്പിക്കുന്നതിനിടെയാണ് നികുതിയുടെ പേരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവ് ജനങ്ങള്‍ക്ക് നല്‍കാതെ  ഖജനാവ് വീർപ്പിക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷികോല്പ്പന്നങ്ങളുടെ വിലയിടവും വ്യവസായമേഖലയുടെ തകർച്ചയുമെല്ലാം ജനജീവിതം അതീവ ദുഃസ്സഹമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൊവിഡ്-19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയും രൂക്ഷമാണ്. ഇതിനെല്ലാമിടയിലാണ് ഒരു നീതീകരണവുമില്ലാതെ പെട്രോള്‍-ഡീസല്‍വില കൂട്ടിയിരിക്കുന്നത്.

രാജ്യം ഭരിക്കുന്നവർക്ക്  ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്നതിന്റെ അവസാന തെളിവാണിത്. കോർപ്പറേറ്റ് മൂലധനം മാത്രമാണ് ബി.ജെ.പി. സർക്കാരിനെ നയിക്കുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഈ വിലവർദ്ധ നവ് കേന്ദ്രസർക്കാർ അടിയന്തിരമായി പിന്‍വലിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....