പടപൊരുതി കോടിയേരി ബാലകൃഷ്ണന്‍ ; ആരോഗ്യനിലയില്‍ പുരോഗതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയ താടിയും ഉന്മമേഷത്തോടെയുള്ള പുഞ്ചിരിയുമായി ഭാര്യ വിനോദിനിയ്‌ക്കൊപ്പമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നെ അപ്പോളയിലേക്ക് കൊണ്ടുപോയപ്പോള്‍ എല്ലാവരും ആശങ്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്നലെ ചിത്രം പുറത്തുവന്നതോടെ സഖാക്കളുള്‍പ്പെടെ എല്ലാവരും കോടിയേരിയുടെ മടങ്ങിവരിനായുള്ള കാത്തിരിപ്പിലാണ്.

അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്‍റെ പി.എ എം.കെ റജുവാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയില്‍ തുടരുകയാണ് എം.കെ റജുവും. കോടിയേരിയുടെ നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ രണ്ട് ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നാണ് വിവരം.

അതേസമയം മെച്ചപ്പെട്ട ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതും പരിഗണിക്കുകയാണ്. യാത്രയ്ക്കുള്ള ശാരീരികക സ്ഥിതിയില്ലാത്തതിനാലാണ് കഴിഞ്ഞമാസം അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകാതെ ചെന്നൈ യിലേക്ക് എത്തിച്ചത്. അതേസമയം സന്ദര്‍ശകര്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്. ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്.

ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കോടിയേരിയുടെ മടങ്ങിവരവ് രാഷ്ട്രീയ പാര്‍ട്ടി ഭേതമന്യേ നിരവധി നേതാക്കള്‍ക്കാണ് കരുത്ത് പകരുന്നത്. അതില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...