തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മടക്കം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുള്ള സാധ്യത നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ഈയാഴ്ച തന്നെ ഇക്കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.വിജയരാഘവന്റെ നേതൃത്വം പാര്‍ട്ടിയെ ചലിപ്പിച്ചില്ലെന്നു തന്നെയാണ് പാര്‍ട്ടി വിലയിരുത്തല്‍. യാത്രയിലുടനീളം പറഞ്ഞതെല്ലാം ബൂമറാങ് ആയി. പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ തിരുത്തേണ്ടി വന്നതും കണ്ടു. ഇതൊന്നും ഗുണപരമല്ലെന്നും വിലയിരുന്നുണ്ട് സി പി എം. ഈ സാഹചര്യത്തില്‍ കൂടിയാണ് വിജയരാഘവന്‍ തുടരേണ്ടതില്ല എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.
ബിനോയി വിശ്വം നയിച്ച തെക്കന്‍ മേഖലാ യാത്രയും കടുത്ത പരാജയമായിരുന്നുവെന്നും സി പി എം വിലയിരുത്തുണ്ട്. പ്രവര്‍ത്തക പങ്കാളിത്തം തീരെ കുറവായത് പാര്‍ട്ടി നേതൃത്വത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും സാധ്യതയുണ്ട്. മലമ്പുഴയില്‍ നിന്നാകും വിജയരാഘവന്‍ മത്സരിക്കുക