ആലപ്പുഴയിലും പാലക്കാട്ടും കലാപങ്ങൾ ഒഴിവായതിന് പിന്നിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ ; കോടിയേരി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്ഡിപിഐ-ആര്‍എസ്‌എസ് സംഘര്‍ഷം ഉണ്ടായ ആലപ്പുഴയിലും പാലക്കാട്ടും പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ മാത്രമാണ് കലാപങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മറ്റൊന്ന് ആയിരിക്കും ഫലം. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട്‌ ഇടത്‌ പക്ഷത്തിന്‌ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ അപലപിക്കാന്‍ പോലും യുഡിഎഫും കോണ്‍ഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പോലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തില്‍ 6 പേരാണുള്ളത്. കൊലപാതകശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.

പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ പിടിയിലായ മൂന്ന് പേര്‍ ശംഖുവാരത്തോട് സ്വദേശികളാണ്.

ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു. ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസുദ്ദീന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....