Friday, April 26, 2024 8:12 pm

പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കും പാര്‍ട്ടിക്കും ‘ക്വാളിറ്റി’ നഷ്ടമായെന്നു കോടിയേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കും പാര്‍ട്ടിക്കും ‘ക്വാളിറ്റി’ നഷ്ടമായെന്നു കോടിയേരി. പാര്‍ലമെന്ററി വ്യാമോഹത്താല്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കും പാര്‍ട്ടിക്കും ‘ക്വാളിറ്റി’ നഷ്ടമായെന്നു സിപിഎം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. കേട്ടുകേള്‍വിയില്ലാത്ത രീതിയിലെ പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്. ഇതാണു കേരളത്തിലെ പാര്‍ട്ടിക്ക് എറണാകുളത്തെ പാര്‍ട്ടിയുടെ സംഭാവനയെന്നു പ്രതിനിധി സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ കോടിയേരി പറഞ്ഞു. പിറവം, പെരുമ്പാവൂര്‍ തോല്‍വികള്‍ കേട്ടുകേള്‍വിയില്ലാത്തതാണ് എന്നും കോടിയേരി പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയെന്നതു ജില്ലയില്‍ പാര്‍ട്ടി സ്വീകരിച്ചുവരുന്ന നയമാണ്. അവരോട് ഉത്തരവാദപ്പെട്ട ജില്ലാ നേതാക്കള്‍ വരെ കാശുവാങ്ങുകയെന്നത് അംഗീകരിക്കാനാവില്ല. മത്തായി മാഞ്ഞൂരാനെ മാടായിയില്‍ മത്സരിപ്പിച്ചു ജയിപ്പിച്ച പാര്‍ട്ടിയാണിത്. അവരുടെ പാര്‍ട്ടിക്ക് അവിടെ അംഗങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. എറണാകുളം ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിക്കണം.

അതിനു പറ്റുന്ന രീതിയില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തിന് തിരുത്താനാകണം. അവിഹിത സ്വത്തു സമ്പാദനത്തിന്റെ ഒട്ടേറെ കഥകള്‍ ഇവിടെ നിന്നു കേള്‍ക്കുന്നുണ്ട്. 65% നഗരവല്‍ക്കരണം നടന്ന ജില്ല എന്നു ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതു വൈകാതെ 75% ആകും. സാമ്പത്തികമായി ഉയര്‍ന്നവരുടെ എണ്ണം കൂടും. അത്തരക്കാരിലും സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിക്കു കഴിയണം. അവരുടെ പിന്തുണ നേടാനുമാകണം. എന്നാല്‍ അതിന്റെ മറവില്‍ അധോലോക സംഘങ്ങളുമായി ബന്ധമുണ്ടാക്കുന്നതോ അനധികൃത സമ്പാദ്യമോ അനുവദിക്കില്ല. സ്വജനപക്ഷപാതം, അഴിമതി, വ്യക്തിഹത്യ എന്നിവയില്‍ നിന്നു പാര്‍ട്ടി മോചനം നേടണമെന്ന് കോടിയേരി പറഞ്ഞു. പിണറായി വിജയന്റെ പ്രസംഗത്തിലും അതിരൂക്ഷ വിമര്‍ശനമാണുണ്ടായത്. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ തോല്‍വികള്‍ സംഭവിച്ചതിന്റെ കാരണം പാര്‍ട്ടി നേതാക്കളുടെ കൈയിലിരിപ്പു കൊണ്ടാണ്. പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ത്തന്നെ ഈ പ്രവണത ഉണ്ടായിരുന്നുവെന്നു പരാതികള്‍ കിട്ടി.

അന്നു ജില്ലാ പാര്‍ട്ടി കണ്ണു തുറന്നിരുന്നെങ്കില്‍ ഈ തോല്‍വികള്‍ ഉണ്ടാവില്ലായിരുന്നു. എത്ര ഉന്നതനായാലും നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത് ഇതുകൊണ്ടാണ്. എറണാകുളത്ത് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലും അതിരൂക്ഷമായ വിമര്‍ശനമാണുണ്ടായത്. ചില നേതാക്കള്‍ അഴിമതിയുടെ അമ്മത്തൊട്ടിലായി പാര്‍ട്ടിയെ മാറ്റിയെന്നു സി.എന്‍ മോഹനന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. നേതാക്കളുടെ ആഡംബര ജീവിതശൈലി അംഗീകരിക്കില്ല. ഒരു ഏരിയ സെക്രട്ടറിക്ക് 4 വീടുകള്‍ വരെയുണ്ടായെന്നു കളമശേരിയിലെ നടപടി പരാമര്‍ശിച്ചു ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു ; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

0
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌...

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട്...

0
തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി...

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7...

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

0
കോഴിക്കോട് :  സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും...