കർഷകർക്ക് ഗുണം ജൈവകൃഷി : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമാണ്. ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ജൈവകൃഷിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും. വില വര്‍ധനവ് പിടിച്ചുനിര്‍ത്താനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....