കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തെ ആര്‍എസ്എസ് അനുവദിക്കുന്നില്ല. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രഭരണം. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന കോര്‍പ്പറേറ്റ് ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്.

കോര്‍പ്പറേറ്റുകളുടെ 10 ലക്ഷം കോടി കടം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകരെയും മത്സ്യതൊഴിലാളികളുടെയും കടം എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറല്ല. ലോകത്തെ ദരിദ്രരില്‍ 60% ഇന്ത്യയിലാണ്. ഇവിടെ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ നീക്കം നടന്നു. രാജ്യത്ത് തൊഴില്‍ നിയമം ഭേദഗതി ചെയ്തു. ഇതിനെതിരെ ശബ്ദിച്ചാല്‍ അടിച്ചമര്‍ത്തും. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ എതിരാളികളെ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...