ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത് ; കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്വവല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്‌എസ്സിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്. മത ന്യൂന പക്ഷങ്ങള്‍ രാജ്യത്ത് ഭയത്തോടെയാണ് ജീവിക്കുന്നത്. ബി.ജെ.പി കോര്‍പ്പറേറ്റുകളുമായി ചേര്‍ന്നാണ് ഇന്ത്യ ഭരിക്കുന്നത്.

ബി.ജെ.പിയുടെ ഈ നടപടി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ സാധ്യമായ രീതിയില്‍ എല്ലാവരെയും ഒരുമിച്ച്‌ നിര്‍ത്തും. കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അതിന് രൂപം നല്‍കും. പ്രാദേശിക കക്ഷികളുമായി ചേരണം. ബി ജെ പി ക്കു ബദല്‍ പ്രാദേശിക കക്ഷികളുടെ യോജിപ്പെന്നും കോടിയേരി പറഞ്ഞു.

അത്തരത്തിലുള്ള കക്ഷികളെ യോജിപ്പിക്കാന്‍ സി പി എം ശ്രമിക്കും.
ഈ കക്ഷികളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൃത്യമായി സമ്മേളനം നടത്തി ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സി.പി.ഐഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...