Thursday, April 10, 2025 10:57 am

പിണറായി – മോദി കൂടിക്കാഴ്ചക്ക് പിന്നാലെ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം തയ്യാറായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ  കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം. ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേര്‍ത്തിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

കള്ളപ്പണക്കേസില്‍ രാഷ്ട്രീയ നേതാക്കളെ വെറുതെ വിടുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ മകന്റെ സ്വാതന്ത്ര്യമാണോ പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേസില്‍ താഴെ തട്ടിലുള്ള നേതാക്കളെ ലക്ഷ്യം വെച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ ജൂ​ലൈ 23ന് ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാനാണ്​​ അന്വേഷണ സംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട്​ 19 ബി.ജെ.പി നേതാക്കളെയാണ്​ പോലീസ്​ ചോദ്യം ചെയ്​തിരുന്നത്​. പണത്തിന്റെ  ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്​സ്​മെന്റ് ​ ഡയറക്​ടറേറ്റിനോട്​ ആവശ്യപ്പെടും.

നഷ്​ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്​കരമെന്നുമാണ്​ അന്വേഷണ സംഘം പറയുന്നത്​. തെരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ്​ ഇതെന്ന്​ തെളിയിക്കുന്നതിനുള്ള തു​മ്പൊന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലില്‍ പണത്തിന്റെ  ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന്​ ലഭിച്ചിട്ടുമില്ല.

പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ലാ​യി​ട്ട്​ ജൂ​ലൈ 26ന് 90 ​ദി​വ​സം തി​ക​യും. അ​തി​ന് മു​മ്പ് ​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീരു​മാ​നം. ബി.​ജെ.​പി നേ​താ​ക്ക​ളെ പ്ര​തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​സം​ഘം കൂ​ടി​യാ​ലോ​ച​ന​ക​ള്‍ നടത്തിയിരുന്നു. ഇ​ട​പാ​ടു​മാ​യി പ​രോ​ക്ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് നേ​താ​ക്ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. രണ്ട് ജി​ല്ല നേ​താ​ക്ക​ളെ​യും ഒ​രു മേ​ഖ​ല നേ​താ​വി​നെ​യും പ്ര​തി ചേ​ര്‍​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചായിരുന്നു അ​ന്വേ​ഷ​ണ​സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യത്​. ക​വ​ര്‍​ച്ച​ക്ക് മു​മ്പും ശേ​ഷ​വും പ്ര​തി​ക​ളു​മാ​യി നേ​രി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രാ​ണി​വ​ര്‍. ബ​ന്ധ​പ്പെ​ട്ട​തി​ന്റെ  ഫോ​ണ്‍ വി​ളി​ക​ളു​ടെ പ​ട്ടി​ക​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പ​ണം ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് നേ​ര​ത്തേ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. പ​ണം കൊ​ണ്ടു​വ​ന്ന ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ധ​ര്‍​മ​രാ​ജ​ന്‍ പോലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ ഇ​ക്കാ​ര്യ​മു​ണ്ടെ​ങ്കി​ലും കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലു​ള്ള​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന് മ​തി​യാ​യ രേ​ഖ​ക​ള്‍ ധ​ര്‍​മ​രാ​ജ​ന്‍ ഹാ​ജ​രാ​ക്കി​യി​ട്ടു​മി​ല്ല.

പ്ര​തി​ക​ളി​ല്‍​നി​ന്നും സാ​ക്ഷി​ക​ളി​ല്‍​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളി​ലും പ​ണം ബി.​ജെ.​പി​യു​ടേ​താ​ണെ​ന്ന സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​ല്ലാം ഇ​ത് നി​ഷേ​ധി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്​​ത​പ്പോ​ള്‍ പ​ല ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി​യ കെ. ​സു​രേ​ന്ദ്ര​ന്‍ ധ​ര്‍​മ​രാ​ജ​നു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണ​മി​ട​പാ​ടി​ല്‍ ബ​ന്ധ​മി​ല്ലെ​ന്നാ​ണ​റി​യി​ച്ച​ത്. ക​ള്ള​പ്പ​ണ​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ലും ക​വ​ര്‍​ച്ച​ക്കേ​സി​ലാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. ഇ​തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില

0
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ...

പന്തളത്ത് മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രായോഗികമല്ല ; യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

0
പന്തളം : പന്തളത്ത് മൊബൈൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രായോഗികമല്ലെന്നും വേണ്ടെന്നും...

മെസിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ

0
മയാമി: സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർ മയാമി...

എഎപി ഭരണകാലത്ത് ഡൽഹിയിൽ നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ബിജെപി സർക്കാർ

0
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ...