സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ; മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപ്പെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

കൊലയാളികളെയും ക്രിമിനലുകളെയും ഭയന്നാണ് സർക്കാർ ഇരിക്കുന്നതെന്നാണ് വി ഡി സതീശന്റെ ആരോപണം. അവരെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിർത്താനോ സർക്കാരിനോ പാർട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും പാർട്ടി നേതാക്കൾ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശൻ പറയുന്നു. പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയിലിൽ ഇവർ സൗകര്യങ്ങൾ നേടിയെടുക്കുന്നതെന്ന് സതീശൻ പറയുന്നു.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പോലീസിനും സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...