കുഴല്‍പ്പണകേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടകര:  കുഴല്‍പ്പണകേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി. തട്ടിയെടുത്ത പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷണം. കൊടകര കു‍ഴല്‍പ്പണ കേസ് സംബന്ധിച്ച്‌ എല്‍ജെഡി നേതാവ് സലിം മടവൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേസ് സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവിയോട് വസ്തുതാ റിപ്പോര്‍ട്ട് തേടി.

ബിജെപി നേതാക്കള്‍ കടത്തിയ കു‍ഴല്‍ പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിക്കുക.ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന വിവരങ്ങളും തേടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാന്‍ തനിക്ക് പണം നല്‍കിയെന്ന മഞ്ചേശ്വരത്തെ സുന്ദരയുടെ പരാതിയിലും സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിലും അന്വേഷണ നടത്തും. പോലീസില്‍ നിന്ന് വസ്തുതാ  റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും കമ്മീഷന്റെ തുടര്‍ നടപടികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...