കൊടുമണ്‍ : അങ്ങാടിക്കല്‍ തെക്ക് പാറയിരിക്കുന്നതില്‍പ്പടി – മെത്തം കുളം റോഡ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു നല്‍കി. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, മെമ്പര്‍മാരായ ആരതി, ലീലാമണി വാസുദേവന്‍, മുന്‍ പ്രസിഡന്റുമാരായ പി.കെ. പ്രഭാകരന്‍, എ.എന്‍.സലിം, എസ്.ബിനു, വി.ശശിധരന്‍, എന്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
കൊടുമണ്‍ മോളേത്ത് പടി – തറയില്‍പ്പടി റോഡ് തുറന്നു
RECENT NEWS
Advertisment



























