ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ ക്യാബിനുള്ളിലെ ബാറ്ററി മോഷ്ടിച്ചയാളെ കൊടുമണ്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ ക്യാബിനുള്ളിലെ ബാറ്ററി മോഷ്ടിച്ചയാളെ കൊടുമണ്‍ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് ജനീ ഭവനം വീട്ടില്‍ ഇട്ടിപ്പണിക്കര്‍ (60) ആണ് അറസ്റ്റിലായത്. 23 ന് ഉച്ചക്ക് 12.30 ന് ശേഷമാണ് മോഷണം നടന്നത്. തോലൂഴം പ്ലാവിളവീട്ടില്‍ സുരേഷിന്റെ പുരയിടത്തില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ ജനറേറ്റര്‍ ക്യാബിന്റെ വാതില്‍ തുറന്ന് ഉള്ളിലിരുന്ന ഡിജി ബാറ്ററിയാണ് മോഷ്ടിച്ചത്. 9500 രൂപയുടെ നഷ്ടമുണ്ടായി. ജൂനിയര്‍ ടെലികോം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് കേസ് സംബന്ധിച്ച് വിശദാംശം അയച്ചു കൊടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും എത്തി തെളിവുകള്‍ ശേഖരിച്ചു. അയച്ചുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാദൃശ്യമുള്ള ഒരാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. വിവരം കൊടുമണ്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തി മോഷ്ടാവിനെ തിരിച്ചറിയുകയും കൊടുമണ്‍ സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

മോഷണം നടത്തിയശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി കൈപ്പട്ടൂരുള്ള ആക്രിക്കടയില്‍ ബാറ്ററി വില്‍ക്കാന്‍ ചെന്നു. എന്നാല്‍ കടക്കാരന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. അതുവഴി ആക്രിസാധനങ്ങളുമായി വന്ന പെട്ടി ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി. ഡ്രൈവര്‍ക്ക് ബാറ്ററി വിറ്റു. പ്രതിയുടെ മൊഴിയനുസരിച്ച് പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഈ ഓട്ടോറിക്ഷ കണ്ടെത്താനായില്ല. സമാനമായ കുറ്റകൃത്യം നടത്തിയതിന് പ്രതിക്ക് കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ 2024 ല്‍ കേസ് ഉണ്ട്. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...