ഐടി കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി 30 കോടി തട്ടാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 30 കോടി രൂപ ആവശ്യപ്പെട്ട് ഐടി കമ്പനി ഉടമയെ ഭീഷണിപ്പെടുത്തുകയും 20 കോടി രൂപയുടെ ഒപ്പിട്ട ചെക്ക് ലീഫും 50,000 രൂപയും കൈവശപ്പെടുത്തുകയും ചെയ്ത മുന്‍ ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി ശ്വേത ബാബു (43), ഭര്‍ത്താവ് തൃശ്ശൂര്‍ ചാവക്കാട് പണിക്കെട്ടി വീട്ടില്‍ കൃഷ്ണരാജ് (39) എന്നിവരെയാണ് കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐടി കമ്പനി ഉടമയാണ് പരാതിക്കാരന്‍. ശ്വേതയുമായി കമ്പനിയുടമയ്ക്ക് അവിഹിതബന്ധമുണ്ടെന്നും ബലാത്സംഗക്കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് 20 കോടി രൂപയുടെ ചെക്ക് ലീഫുകള്‍ പ്രതികള്‍ ഒപ്പിട്ടുവാങ്ങിയത്.

ഉടമയുടെ അക്കൗണ്ടില്‍നിന്ന് 50,000 രൂപയും കൈവശപ്പെടുത്തി. ഐടി കമ്പനിയിലെ ഓഫീസ് ജീവനക്കാരിയായിരുന്നു ശ്വേത. അടുത്തയിടെ ഇവര്‍ ജോലിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ 23-ന് വൈകിട്ട് 7-ന് കമ്പനി ജീവനക്കാരും ഡയറക്ടറുമുള്‍പ്പെടെയുള്ള മൂന്നുപേരെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് പ്രതികള്‍ വിളിച്ചുവരുത്തി. കമ്പനി ഉടമയ്‌ക്കെതിരേ ബലാത്സംഗക്കേസ് നല്‍കുമെന്നും അല്ലാത്തപക്ഷം 30 കോടി രൂപ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഹോട്ടലില്‍ വെച്ചുതന്നെ 10 കോടി രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ബാക്കി തുക, 10 കോടിയുടെ രണ്ട് ചെക്കുകളായി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് 29-ന് കമ്പനി ഡയറക്ടറുടെ പക്കല്‍നിന്ന് പ്രതികള്‍ 20 കോടിയുടെ ചെക്ക് ഒപ്പിട്ടുവാങ്ങി.

ഇതോടെ കമ്പനി ഉടമ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പോലീസിനു വ്യക്തമായി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഡിസിപി ജുവനപ്പടി മഹേഷിന്റെയും സെന്‍ട്രല്‍ എസിപി സിബി ടോമിന്റെയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണവും ചോദ്യംചെയ്യലും. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...