കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക് വനം വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റെയ്ഞ്ച്, അച്ചന്‍കോവില്‍ വനം ഡിവിഷനിലെ മണ്ണാറപ്പാറ റെയ്ഞ്ച് എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് വനപാത കടന്നുപോകുന്നത്. അടുത്ത കാലത്തായി ഈ പാതയില്‍ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ഇതുവഴി പോകുന്ന ആളുകള്‍ എന്തെങ്കിലും അപകടത്തില്‍പ്പെട്ടാലോ വാഹനം തകരാറിലായാലോ പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല. അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ പല തവണ ഉണ്ടായിട്ടുണ്ട്. വനപാലകരുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് വനപാതയില്‍ കുടുങ്ങി കിടന്നിരുന്ന ഇവരെ പുറത്തെത്തിക്കാനായത്.

ഇതിനെ തുടര്‍ന്നാണ് വൈകിട്ട് നാല് മണിക്ക് ശേഷം ഈ പാതയിലൂടെ തദ്ദേശീയരല്ലാത്ത ആളുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നും വനപാലകര്‍ അറിയിച്ചു. എന്നാല്‍ അച്ചന്‍കോവില്‍, തുറ ഭാഗത്തേക്ക്  തദ്ദേശീയരായ നിരവധി ആളുകള്‍ കടന്നുപോകുന്നുണ്ട്. ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കല്ലേലിയില്‍ വനം വകുപ്പിന്റെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ച്  പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണ സാധനങ്ങളും മദ്യവും ഉള്‍പ്പെടെ വനത്തിലേക്ക് കൊണ്ടുപോകുന്നതായും വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കാരണമായി.

കല്ലേലി, ഉളിയനാട്, ചേമ്പാല, ചെമ്പനരുവി, ആവണിപ്പാറ, വളയം, അറുതലക്കയം, കോടമല, കടമ്പുപാറ, കല്ലാര്‍, കാനയാര്‍, അച്ചന്‍കോവില്‍, കുംഭാവുരുട്ടി, കോട്ടവാസല്‍ എന്നിവിടങ്ങളിലൂടെ തമിഴ്നാട്ടില്‍ എത്തുന്ന ഈ വനപാത ഭാവിയില്‍ വലിയ വികസനത്തിന് വഴിവെക്കുവാനും സാധ്യത ഏറെയാണ്‌. ശബരിമല സീസണില്‍ നിരവധി അയ്യപ്പ ഭക്തരും പാത ഉപയോഗിക്കുന്നുണ്ട്.  ഈ അടുത്തിടെയാണ് ഇതേ റോഡിലെ വനമേഖലയില്‍ നദിയില്‍ ഇറങ്ങി നില്‍ക്കുന്ന കരിമ്പുലിയുടെ ചിത്രം ഇതുവഴി യാത്ര ചെയ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...