സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സെന്‍സസ് അവലോകനയോഗം ചേര്‍ന്നു
സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചാര്‍ജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ ഉന്നതികളില്‍ വിവരശേഖരണം പൂര്‍ണമായും നടത്തിയെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി എസ്.സി/ എസ്.ടി പ്രൊമോട്ടര്‍മാരുടെ സഹായം തേടാം. വനത്തിനുള്ളിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ വിവരശേഖരണത്തിന് വനംവകുപ്പിന്റെ സേവനം ഉപയോഗിക്കാം. പോര്‍ട്ടലില്‍ ചേര്‍ക്കേണ്ട വിവരങ്ങള്‍ രണ്ടുദിവസത്തിനകം സൂപ്പര്‍വൈസര്‍മാര്‍ പൂര്‍ത്തിയാക്കണം. വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണം. ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ വീടുകളുടെ വിവരശേഖരണ പുരോഗതിയും വിലയിരുത്തി. എ.ഡി.എം ആര്‍.രാജലക്ഷ്മി യോഗത്തില്‍ പങ്കെടുത്തു.

കോന്നി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് ഒന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

ഡ്രൈവര്‍ നിയമനം
കളക്ടറേറ്റിലെ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ (നാല് ഒഴിവ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത  ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 25 വൈകിട്ട് 5 മണി.

ഓണം ഖാദി മേള ജൂലൈ 23 മുതല്‍
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 25 വരെ ഓണം ഖാദി മേള നടത്തും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ /ബാങ്ക്/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞികിടക്ക, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും. ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ഓണം മേള ഒരുക്കും. ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനം ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനം 14 പേര്‍ക്ക് സുസുക്കി അക്സസ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനം 30 പേര്‍ക്ക് 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ്. ആഴ്ചതോറും നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍  8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ ഫോണ്‍  9744259922, റാന്നി – ചേത്തോങ്കര ഫോണ്‍  9895994212, അടൂര്‍ റവന്യു ടവര്‍ ഫോണ്‍  6238547923 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷം) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 24 വരെ നടത്തും. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍  0469 2650228.

വനിതകള്‍ക്ക് കുക്ക് നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ല നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം കുക്കിന്റെ താല്‍കാലിക ഒഴിവിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ അംഗീകൃത കോഴ്‌സ് പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തിരുവല്ല പട്ടികജാതി വികസന കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍  8547630038.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....