നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായി പരിഹാരം കാണണം. നീറ്റിൽ കൃത്യമായ നിലപാട് ടിവികെ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി ജോസഫ് വിജയ് എക്സിൽ കുറിച്ചു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട ടിവികെ പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.

വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നത് വരെ താൽക്കാലിക നടപടിയായി സ്പെഷ്യൽ കണ്‍കറന്‍റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിർദേശവും ടി വി കെ മുന്നോട്ടുവയ്ക്കുന്നു. നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്ന് ടി വി കെ വിമർശിച്ചു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. “നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും” എന്ന് വ്യാജ വാഗ്ദാനം നൽകി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തിൽ തങ്ങൾ ഒരിക്കലും ഏർപ്പെടില്ലെന്ന് ടി വി കെ നേതാക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...