ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന സമരസമിതി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധര്‍ണ്ണയും നടത്തി. സമരസമിതി കൗൺസിൽ വൈസ് ചെയർമാന്‍ പി. ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ധവള പത്രത്തിലൂടെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുവാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കണമെന്നും വിവിധ വകുപ്പുകളിൽ നടക്കുന്ന മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ നിർത്തണമെന്നും പി.ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശ്ശികയായ ക്ഷാമബത്ത അടിയന്തിരമായി ലഭ്യമാക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. യോഗത്തില്‍ കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് പുഷ്പ എസ്. അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി തുളസീധരൻ നായർ പി., ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.മനോജ് കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി.അനീഷ് കുമാർ, പി.എസ് മനോജ് കുമാർ, കെ.ശിവാനന്ദൻ, ഹരിഹരൻ ആർ.പിള്ള, മഞ്ജു എബ്രഹാം, ജെ.സിനി, മഹേഷ്.ബി, എ.ഷാജഹാൻ, കെ.അനുരാജ്, സി.ഡാനിയേൽ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...