കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി രക്ഷപെട്ടത് പുലര്‍ച്ചെ 1.10ന് ; അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കേരളത്തെ പിടിച്ചുകുലുക്കിയ ബലാത്സംഗ, കൊലക്കേസ് പ്രതിയായ കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍ നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. അര്‍ധരാത്രി 1.10-നാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജയില്‍ക്കമ്പി മുറിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു.

ഒരു കൈ ഇല്ലാത്ത അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി വളച്ചതെന്ന് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാനായി ഇയാള്‍ തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി അതില്‍ കയറുകയായിരുന്നു എന്നാണ് സംശയം. ജയില്‍വളപ്പിലുണ്ടായിരുന്ന വീപ്പകള്‍ ഇതിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഇലക്ട്രിക് ഫെന്‍സിങ് അടക്കമുണ്ടായിട്ട് എങ്ങനെ അത് മറികടക്കാനായി എന്ന ചോദ്യവും ഉയരുന്നു. ഏകദേശം ഏഴര മീറ്റര്‍ ഉയരമുള്ള മതിലാണ് ഒരു കൈ മാത്രമുള്ള പ്രതി ചാടിക്കടന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ്...

0
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം...

പൂജപ്പുര ജയിലിലെ ഓണാഘോഷം : ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടി ; ഒരാൾക്ക് പരിക്ക്

0
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ...