കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ; പഞ്ചായത്തിന് കൈമാറാൻ നടപടി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ച്‌ നടത്തിപ്പുചുമതല പഞ്ചായത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോയുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിളിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷമായി അവിടെ കുട്ടികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണ് പരിശീലനം നടത്തിവരുന്നത്. പരിശീലനം നല്‍കുന്നതിനുവേണ്ടി ഒരു സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.

അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ്ബാള്‍, വോളിബാള്‍ കോര്‍ട്ടുകള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കിഫ്ബിയിലൂടെ 15.10 കോടി ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒപ്പം കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, പാര്‍ക്കിങ് സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്ള ശുചിമുറികള്‍, ഫ്ലഡ്ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

സമ്പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം കായിക മന്ത്രി നിര്‍വഹിക്കും. അതിന് മുന്നോടിയായി സ്‌റ്റേഡിയം കിറ്റ്‌കോ കായികവകുപ്പിന് കൈമാറുകയും സ്‌പോര്‍ട്‌സ് വകുപ്പ് അത് പഞ്ചായത്തിന് നല്‍കേണ്ടതുമുണ്ട്. ഒപ്പം സ്ഥലം എം.എല്‍.എ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുമുള്ള പത്ത് പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കേണ്ടതുണ്ട്. മേയ് മൂന്നിന് കിറ്റ്‌കോ ഇത് കായിക വകുപ്പിന് കൈമാറും. സ്റ്റേഡിയത്തിന്റെ പലഭാഗങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നുണ്ട്. അതു മാറ്റി അവിടെ ടൈല്‍ ബ്രിക്‌സ് ഇടും. ദേശീയ – അന്തര്‍ദേശീയ മത്സരങ്ങളുടെ വേദിയാകാന്‍ കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപഭാവിയില്‍ തന്നെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...