കൊടുമൺ : കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റീവായ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി. കൊടുമണ്‍ എസ്.എച്ച്.ഓ അശോക് കുമാര്‍ കൊടുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡിവിന്‍ സംഗീതിനാണ് 16 ഉപകരണങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ്, ശ്രീകാന്ത്, ചന്ദനപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിത, ജയരാജ് , ആനി, റസീന എന്നിവർ സംബന്ധിച്ചു.