ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം , സൈബര്‍ സുരക്ഷാ വിദഗ്‌ധനടക്കം നാലുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സമൂഹമാധ്യമങ്ങളില്‍നിന്നു യുവാവിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം അറസ്റ്റില്‍. കേരളാ പൊലീസിനു വേണ്ടി സൈബര്‍ സുരക്ഷാ ക്ലാസെടുക്കുന്ന യുവാവും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഇതില്‍ വിചിത്രമായ കാര്യം. നാല് പേരടങ്ങിയ സംഘമാണ് ബ്ലാക്‌മെയിലിങ് കേസില്‍ അറസ്റ്റിലായത്.

തിരുവാതുക്കല്‍ വേളൂര്‍ തൈപറമ്പില്‍ ടി.എസ്.അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്.

താഴത്തങ്ങാടി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്‌നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഡിയോ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വര്‍ധിച്ചതോടെയാണ് പരാതി നല്‍കിയത്.

ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്‍റെ നിര്‍ദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാന്‍ എത്തിയ സംഘത്തെ ഡിവൈഎസ്‌പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടിമത ബോട്ട് ജെട്ടി റോഡില്‍ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിവരികയായിരുന്നു അരുണ്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ അരുണ്‍ എടുത്തിരുന്നു.

അടുത്തകാലത്തായ ഫേസ് ബുക്ക്‌ വഴി നഗ്ന വീഡിയോ കാള്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമാണ് കേരളത്തില്‍. സ്ത്രീയുടെ പ്രൊഫൈല്‍ ഫോട്ടോ വെച്ച്‌ റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. താനൂരില്‍ നിരവധിപേര്‍ തട്ടിപ്പിനിരയാതായി പൊലീസ് അറിയിച്ചു. ആദ്യം ഒരു സ്ത്രീയുടെ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് വരും. അത് അക്‌സെപ്റ്റ് ചെയ്താല്‍ പിന്നീട് ഒരു വീഡിയോ കോള്‍ വിളിക്കുകയും കോളിലെ സ്ത്രീ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യും.

അതോടൊപ്പം തന്നെ കോള്‍ സ്വീകരിച്ചയാളുടെ വിഡിയോ അവര്‍ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോയിലെ മുഖം വെച്ച്‌ അശ്ലീലരൂപേണ വീഡിയോ എഡിറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒരു നമ്ബറിലേക്ക് ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെടും. പലരും മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നല്‍കും. ഡിലീറ്റ് ചെയ്യാം എന്ന് ഉറപ്പിന്മേലാണ് പണം നല്‍കുന്നതെങ്കിലും വീണ്ടും വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. പരിചയമില്ലാത്തവരുടെ പേരില്‍ വീഡിയോ കോള്‍ വന്നാല്‍ അറ്റന്‍ഡ് ചെയ്യാതെ അവരെ ബ്ലോക്ക് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...