കൊടുമണ്ണില്‍ വ്യാപാരിക്കുനേരെ അക്രമം ; ഒരാള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമണ്ണില്‍ വ്യാപാരിക്കുനേരെ അക്രമം. കൊടുമണ്‍ – അങ്ങാടിക്കൽ റോഡിൽ മലബാർ ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തുന്ന സുനിർ ഇസ്മയി (29 )ലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. കടയില്‍ കയറി വന്ന ചിലര്‍ അവിടെയിരുന്നു മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ എതിര്‍ത്ത കടയുടമക്ക് നേരെ മേശപ്പുറത്തിരുന്ന ഗ്ലാസ്‌ പൊട്ടിച്ച് കഴുത്തിന്‌ കുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തടഞ്ഞപ്പോഴാണ്  കൈയില്‍ മുറിവേറ്റത്. വലതുകൈയ്യിലെ ഞരമ്പ് മുറിഞ്ഞു. എന്നാല്‍ മുറിവേറ്റ കയ്യുമായി അക്രമിയെ കീഴ്പ്പെടുത്തി സുനിർ ഇസ്മയില്‍ തന്നെ ഇയാളെ കൊടുമണ്‍ പോലീസില്‍ ഏല്‍പ്പിച്ചു.

കൊടുമണ്ണില്‍ മദ്യ-മയക്കുമരുന്ന് മാഫിയാകളുടെ ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. കുട്ടികള്‍ പോലും മയക്കുമരുന്ന്  വില്‍പ്പനയിലെ കണ്ണികളാണ്. പോലീസിന്റെ പെട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് ഇവരുടെ തേര്‍വാഴ്ച. പല അക്രമങ്ങളുടെയും പിന്നില്‍ മദ്യ -മയക്കുമരുന്ന് മാഫിയാകളാണ്. അടുത്തിടെയായി മോഷണവും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സന്ധ്യകഴിഞ്ഞാല്‍ ആളൊഴിഞ്ഞ ഭാഗങ്ങളൊക്കെ ഇവരുടെ താവളമാണ്. പട്ടാപ്പകല്‍ പോലും ഒരു കൂസലുമില്ലാതെ ഇവര്‍ അക്രമത്തിനു മുതിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇന്ന് രാവിലെ നടന്ന അക്രമം.

വ്യാപാരിക്കുനേരെയുണ്ടായ  അക്രമത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുമണ്‍ യൂണിറ്റ് പ്രതിഷേധിച്ചു. മദ്യപരുടെ ശല്യം കൊടുമണ്ണില്‍ വ്യാപകമാണെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...