കോവിഡ് : ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി, ആശങ്കയില്‍ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : തലസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടി, സമൂഹവ്യാപനം നടന്നോയെന്ന ആശങ്കയില്‍ അധികൃതര്‍. നഗരത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. അതേസമയം, കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ ഇന്ന് അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുംപുറവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകച്ചതോടെയാണ് ആശങ്കയേറിയത്. നഗരത്തിലെ തിരക്കേറിയ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനായ അസം സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് യാത്ര പശ്ചാത്തലമൊന്നുമില്ല.

പാളയം മാര്‍ക്കറ്റില്‍ വഴിയോരക്കച്ചവക്കാരെ അനുവദിക്കില്ല. മാര്‍ക്കറ്റിന്റെ മുന്‍ഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. അതേസമയം, വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നതിലും ആശങ്കയുണ്ട്. പനി ബാധിച്ച നിലയില്‍ റോഡില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

നേരത്തെ വഞ്ചിയൂരില്‍ തന്നെ ഉറവിടം അറിയാതെ വൈറസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടിരുന്നു.
വിഎസ്‍എസിയില്‍ ജോലി ചെയ്തിരുന്ന 25കാരനാണ് നെയ്യാറ്റിന്‍കരയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബാലരാമപുരത്തെ 47കാരനായ രോഗിക്കും യാതൊരു സമ്പര്‍ക്ക-യാത്രാ പശ്ചാത്തലവുമില്ല.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ രോഗബാധ കണക്കിലെടുത്ത് ഓഫീസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്ക് ഒഴിവാക്കാന്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയുണ്ടാകും. സമരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...