ഗുണമേന്മക്കുറവ് : പതിനായിരം ആന്റിബോഡി പരിശോധനാഫലങ്ങള്‍ ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനഘട്ടത്തിലേക്ക് എത്തിയോ എന്നറിയുന്നതിനായി നടത്തിയ 10000 ആന്റിബോഡി പരിശോധനാഫലങ്ങള്‍ ഉപേക്ഷിക്കുന്നു. പരിശോധനാ കിറ്റുകളുടെ ഗുണമേന്മയിലുണ്ടായ സംശയമാണ് ഇതിനു കാരണം. 14 ജില്ലകളിലായാണ് 10,000 പേരില്‍ ഈ ടെസ്റ്റ് നടത്തിയത്. എച്ച്‌എല്‍എല്ലില്‍ നിന്നു ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവരുള്‍പ്പെടെയുള്ളവരിലായിരുന്നു പരിശോധന.

ആരോഗ്യവകുപ്പ് കണക്കാക്കിയതിലും കൂടുതല്‍ ഫലങ്ങള്‍ പോസിറ്റീവ് ആയതോടെയാണ് പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നത്. ഈ ഫലം സര്‍ക്കാര്‍വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറിയില്ല. കൂടാതെ, പരിശോധന നടത്തിയ ജൂണ്‍ 8നു ശേഷം അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ഫലം കാണിക്കുന്നതും വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കുറഞ്ഞ പോസിറ്റീവ് ഫലം കാണിക്കുന്നതും ഇത്തരം പരിശോധനകളില്‍ പതിവാണെന്നും ഫലം ശാസ്ത്രീയമായി അപഗ്രഥിച്ചു നിഗമനങ്ങളില്‍ എത്തുകയാണു വേണ്ടതെന്നും വിദഗ്ധര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...